WORLD ENVIRONMENT DAY CELEBRATION JUNE 5

  • Home
  • WORLD ENVIRONMENT DAY CELEBRATION JUNE 5

WORLD ENVIRONMENT DAY CELEBRATION JUNE 5

മണ്ണ് കറുപ്പ്, മരം പച്ച” പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.

പുൽപ്പള്ളി : സി കെ രാഘവൻ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷനും ഗവൺമെൻറ് എൽ പി സ്കൂൾ ചേകാടിയും സംയുക്തമായി മണ്ണ് കറുപ്പ് മരം പച്ച എന്ന പേരിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. പരിസ്ഥിതി ദിനാചരണ ഉദ്ഘാടനം പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ രാജു തോണിക്കടവ് നിർവഹിച്ചു. സ്കൂളിലെ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. പൂന്തോട്ടനിർമ്മാണം ഫലവൃക്ഷ തൈ നടീൽ കവിതാലാപനം നൃത്തശില്പം എന്നിവ സംഘടിപ്പിച്ചു. പരിസ്ഥിതി ദിന സന്ദേശം ഹെഡ്മാസ്റ്റർ ബിജു സാർ വിദ്യാർഥികൾക്ക് നൽകി.സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെ കൊണ്ടും ചെടികൾ നടുന്നതിന്റെ ഉദ്ഘാടനം സി കെ ആർ എം ഐ ടി ഇ പ്രിൻസിപ്പാൾ ഷൈൻ പി ദേവസ്യ നിർവഹിച്ചു. അധ്യാപക വിദ്യാർത്ഥികൾ വനം വകുപ്പുമായി സഹകരിച്ചുകൊണ്ട് പൊളന്നയിൽ മരത്തൈകൾ നടുകയും ചേകാടിയിൽ നിന്നും കുറുവാ ദ്വീപിലേക്കുള്ള റോഡിൻറെ ഇരുവശവും പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്ത് വൃത്തിയാക്കുകയും ചെയ്തു. വാർഡ് മെമ്പർ രാജു വി.പി.ഷിജിത്ത് ബി.എഫ്. ഒ, പി.എസ്. ചിപ്പി ബി.എഫ്. ഒ, കെ.എം. അശ്വതി ബി.എഫ്.ഒ. കെ.പി. കേളു, പ്രവീൺ,ഗിരീഷ് ടി.ടി. , ഉജ്ജയ് പി.ഡി., സീജ പി.എം., സിദ്ധാർത്, ഗൗതം അനഘ ആതിര കാവ്യ തുടങ്ങിയവർ നേതൃത്വം കൊടുത്തു.

× How can I help you?